കൊളച്ചേരി പഞ്ചായത്തിൽ LDF ൻ്റെ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു


കമ്പിൽ :-
കൊളച്ചേരി പഞ്ചായത്തിലെ രണ്ടാം വാർഡായ കമ്പിൽ വാർഡിലെ  LDF സ്ഥാനാർത്ഥിയായി എ.കുമാരനെ പ്രഖ്യാപിച്ചു.

കമ്പിലെ അറിയപ്പെടുന്ന  പൗര പൗരപ്രമുഖനും, ചെറുക്കുന്ന് LP സ്കൂൾ വികസന സമിതി ചെയർമാനും ,CPM മുൻ LC മെമ്പറുമായ എ.കുമാരൻ  കമ്പിൽ രണ്ടാം  വാർഡിൽ നിന്നും  ജനവിധി തേടും.

കമ്പിലെ ആദ്യകാലത്തെ റോഡുകളുടെ നിർമ്മാണത്തിൻ്റെയും അംഗനവാടിയുടെയും നിർമ്മാണത്തിൽ ഇദ്ദേഹത്തിൻ്റെ  കൈയൊപ്പ് ദൃശ്യമായിരുന്നു. കമ്പിൽ ടൗണിലെ ആദ്യ റോഡായ കമ്പിൽ ടാക്കീസ് - ചെറുക്കുന്ന് റോഡിൻ്റെ നിർമ്മാണകമ്മിറ്റി കൺവീനർ ആയിരുന്നു ഇദ്ദേഹം.

 ഇന്ന് ചേർന്ന സ്ഥാനാർത്ഥി നിർണ്ണയ കമ്മിറ്റി യോഗം  എം.ദാമോദരൻ ഉദ്ഘാടനം ചെയ്തു. എ കൃഷ്ണൻ അധ്യക്ഷത വഹിച്ചു .എം വേലായുധൻ ,എ ഒ പവിത്രൻ ,എം.പി രാജീവൻ ,എം.പി രാമകൃഷ്ണൻ പ്രസംഗിച്ചു.

Previous Post Next Post