ജീവനക്കാർക്ക് കോവിഡ് ;കണ്ണൂർ ഫോർട്ട് റോഡിലെ SBI മെയിൻ ബ്രാഞ്ച് അടച്ചു


കണ്ണൂർ:-
എട്ടോളം ജീവനക്കാർക്ക് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഫോർട്ട് റോഡിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്കിന്റെ മെയിൻ ബ്രാഞ്ച് അടച്ചിട്ടു. എട്ടോളം ജീവനക്കാർക്കാണത്രെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പോസിറ്റീവായത്. ഇതേ തുടർന്നാണ് ഇന്നലെയും ഇന്നുമായി ബേങ്ക് പ്രവർത്തനം നിർത്തിവെച്ചത്. നവം. 3, 4 തീയ്യതികളിൽ ബാങ്ക് പ്രവർത്തിക്കില്ലെന്ന് പുറത്ത് നോട്ടീസ് ബോർഡ് പതിച്ചിട്ടുണ്ട്. എന്നാൽ നാളെയും ബാങ്ക് പ്രവർത്തിക്കുമോയെന്ന കാര്യത്തിൽ തീർച്ചയില്ലെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. 

വിദൂര സ്ഥലങ്ങളിൽ നിന്നുൾപ്പെടെയെത്തിയ ഇടപാടുകാർ തിരിച്ചു പോവുന്നത് കാണാമായിരുന്നു. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഇടപാടുകൾ സ്റ്റേറ്റ് ബാങ്ക് മുഖേനെയായതിനാൽ വിവരമറിയാനെത്തുന്നവരിൽ ഏറെയും ഇവരാണ്.

Previous Post Next Post