കൊളച്ചേരിയിൽ UDF സ്ഥാനാർത്ഥി നിർണ്ണയം അന്തിമ ഘട്ടത്തിൽ



കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് തിരഞ്ഞെപ്പിലെ യു ഡി എഫ് സ്ഥാനാർത്ഥി നിർണ്ണയം ഭൂരിഭാഗം വാർഡുകളിലും പൂർത്തിയായി. ചില വാർഡുകളിലെ സ്ഥാനാർത്ഥി നിർണ്ണയം അടുത്ത ദിവസത്തോടെയേ ഉണ്ടാവാൻ ഇടയുള്ളൂ. (Kolachery varthakal Online).


ഒന്നാം വാർഡിൽ നിന്നും മുസ്ലിം ലീഗിലെ കെ പി അബ്ദുൾ സലാമാണ് ജനവിധി തേടുന്നത്. നാലാ വാർഡിൽ നിന്നും ടി കൃഷ്ണനും അഞ്ചാം വാർഡിൽ നിന്നും എ ബിജുവും ആറാം വാർഡിൽ നിന്ന് എം സജിമയും ജനവിധി തേടും.


ഏഴാം വാർഡിൽ നിന്നും ബാലസുബ്രഹ്മണ്യവും എട്ടാം വാർഡിൽ നിന്ന്  കെ അഷ്റഫും ജനവിധി തേടും.


പതിനാലാം വാർഡിൽ ടി പത്മയും പതിനാറാം വാർഡിൽ നിന്ന് ടിൻറും സുനിലും ജനവിധി തേടും .യു ഡി എഫിൻ്റെ ഔദ്യോഗികമായ സ്ഥാനാർത്ഥി പ്രഖ്യാപനം അടുത്ത ദിവസം  ഉണ്ടാവാൻ ഇരിക്കുന്നനതേയുള്ളൂ.


 

.

Previous Post Next Post