തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; 5 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്


തിരുവനന്തപുരം :- സംസ്ഥാനത്തു തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അല്‍പസമയത്തിനകം തുടങ്ങും. തെക്കന്‍കേരളത്തിലെ അഞ്ച് ജില്ലകളില്‍ രാവിലെ ഏഴിന് പോളിങ് തുടങ്ങും. പോളിങ്ങ് ബൂത്തുകളെല്ലാം സജ്ജമായിക്കഴിഞ്ഞു. മാസ്ക് ധരിച്ചുമാത്രമെ വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്താവൂ. ആറരയ്ക്ക് മോക് പോളിങ് തുടങ്ങും. തകരാര്‍ കണ്ടെത്തുന്ന യന്ത്രങ്ങള്‍ മാറ്റുകയോ നന്നാക്കുകയോ ചെയ്യും. വൈകിട്ട് ആറുവരെ ബൂത്തിലെത്തുന്നവരെ വോട്ടുചെയ്യാന്‍ അനുവദിക്കും. മറ്റുള്ളവരുടെ പോളിങ് അവസാനിച്ചശേഷമാകും കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത്. അപ്പോഴേക്കും പോളിങ് ഉദ്യോഗസ്ഥര്‍ പി.പി.ഇ കിറ്റ് ധരിക്കും. 

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്‍റീനില്‍ പോകേണ്ടിവന്നവര്‍ക്കും വോട്ടുചെയ്യാം. 24,584 സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ വിധിയെഴുതുന്നത് 88,26,620 വോട്ടർമാരാണ്. രണ്ടാം ഘട്ട വോട്ടെടുപ്പ് പത്തിനും മൂന്നാം ഘട്ടം 14 നുമാണ്. വോട്ടെണ്ണല്‍ 16 നാണ്.

Previous Post Next Post