നിയമസഭാ തെരഞ്ഞെടുപ്പ്: 80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍ വോട്ട് ഏര്‍പ്പെടുത്തും
സംസ്ഥാനത്ത് അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്തുമെന്ന് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായിരിക്കും തപാല്‍ വോട്ട് ഏര്‍പ്പെടുത്തുക. ഈ വിഭാഗത്തില്‍പ്പെട്ടവരില്‍ നേരിട്ട് വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് തപാല്‍ വോട്ടിനായി അപേക്ഷിക്കാം. അതേസമയം കൊവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വോട്ട് രേഖപ്പെടുത്തുന്നത് എങ്ങനെയാണെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഏപ്രില്‍-മെയ് മാസങ്ങളിലായി മൂന്ന് ഘട്ടങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലും കേരളത്തില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടത്തിയത്.