കണ്ണൂർ : പ്രതീക്ഷകളുടെ ആകാശത്തേക്ക് കണ്ണൂര്‍ ചിറകു വിരിച്ചിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം. എന്നാല്‍, ആകാശത്തോളം ഉയര്‍ന്ന പ്രതീക്ഷകള്‍ ഇപ്പോഴും
അകലെയാണ്. വിമാനത്താവള നഗരിയായി
ഉയരുമ്പോള്‍ കണ്ണൂര്‍ സ്വപ്നം കണ്ട കുതിപ്പിന്റെ സൂചനകളൊന്നും കഴിഞ്ഞ
രണ്ടുവര്‍ഷം കൊണ്ട്
ഉണ്ടായിട്ടുമില്ല. ഉദ്ഘാടന
ദിവസം തന്നെ അന്താരാഷ്ട്ര സര്‍വിസുമായി ആയിരുന്നു കണ്ണൂരിന്റെ കുതിപ്പ്. എന്നാല്‍, വിദേശ വിമാനങ്ങള്‍ക്ക് കണ്ണൂരില്‍
ഇറങ്ങാന്‍ ഇനിയും അനുമതിയായിട്ടില്ല.
വിമാനത്താവളത്തിലേക്ക് സുപ്രധാന റോഡുകളുടെ വികസനം ഇപ്പോഴും കടലാസില്‍ തന്നെയാണ്. കണ്ണൂര്‍, തലശ്ശേരി, വയനാട് ഭാഗങ്ങളില്‍ നിന്ന് നാലു വരി പാതയാണ് എയര്‍പോര്‍ട്ടിലേക്ക് വിഭാവനം ചെയ്തതെങ്കിലും അതിന്റെ അലൈന്മെന്റ് പോലും അന്തിമമായിട്ടില്ല. എയര്‍പോര്‍ട്ടിന് അനുബന്ധമായി നിര്‍ബന്ധമായും ഉണ്ടാകേണ്ട വന്‍കിട ഹോട്ടല്‍ സമുച്ചയം ഇപ്പോഴും സ്വപ്നം
തന്നെ. കണ്ണൂരിലേക്ക് പറക്കാന്‍ വിമാനക്കമ്പനികള്‍ വലിയ തടസ്സമായി പറയുന്നതും ഹോട്ടല്‍ സൗകര്യമില്ലാത്തതാണ്. വിമാനത്താവളം വരുമ്പോള്‍ ഏറെ പ്രതീക്ഷിച്ച വെച്ചത് ടൂറിസം മേഖലയാണ്.
ഹോട്ടല്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ടൂറിസം വികസനത്തിനും തടസ്സമായിട്ടുള്ളത്. രണ്ടു വര്‍ഷമായിട്ടും കണ്ണൂര്‍ വിമാനത്താവളത്തില്‍ കാര്‍ഗോ സര്‍വിസ് ആരംഭിക്കാന്‍ കഴിഞ്ഞില്ല. കിയാലിന്റെ കൈവശമുള്ള അധിക ഭൂമിയില്‍ സ്റ്റാര്‍ ഹോട്ടല്‍, കണ്വെന്ഷന് സെന്റര്‍, ഷോപ്പിങ് സെന്റര്‍, വന്‍കിട ആശുപത്രി എന്നിവ സ്ഥാപിക്കാനുള്ള നിര്‍ദേശങ്ങളുണ്ടെങ്കിലും ഒന്നും യാര്ഥ്യമായില്ല.