കൊളച്ചേരി പഞ്ചായത്തിലേക്കുള്ള വിതരണം എളയാവൂര്‍ സി എച്ച് എം ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ
കണ്ണൂർ :- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. പോളിങ് സാമഗ്രികളുടെ വിതരണത്തിനായി ജില്ലയില്‍ 20 കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ത്രിതല പഞ്ചായത്തുകളിലെ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ ബ്ലോക്ക് അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. ഗവ. ഐടിഐ, മാടായി (കല്ല്യാശ്ശേരി), പയ്യന്നൂര്‍ കോളേജ്, എടാട്ട് (പയ്യന്നൂര്‍ ), തളിപ്പറമ്പ് സര്‍ സയ്യിദ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (തളിപ്പറമ്പ), കെ പി സി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പട്ടാന്നൂര്‍ (ഇരിക്കൂര്‍), രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ചിറക്കല്‍ (കണ്ണൂര്‍), സി എച്ച് എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എളയാവൂര്‍ (എടക്കാട്), തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ (തലശ്ശേരി), കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് (കൂത്തുപറമ്പ്), രാജീവ് ഗാന്ധി സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മൊകേരി (പാനൂര്‍), മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (ഇരിട്ടി), സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍, തൊണ്ടിയില്‍ (പേരാവൂര്‍) എന്നിവിടങ്ങളാണ് ബ്ലോക്ക് തല വിതരണ കേന്ദ്രങ്ങള്‍.
മുന്‍സിപ്പാലിറ്റികളിലെ വിതരണ കേന്ദ്രങ്ങള്‍ തളിപ്പറമ്പ സര്‍ സയ്യിദ് കോളേജ് (തളിപ്പറമ്പ), ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാങ്ങാട്ടുവയല്‍ (കൂത്തുപറമ്പ), ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (തലശ്ശേരി), പയ്യന്നൂര്‍ ബോയ്സ് സ്‌കൂള്‍ (പയ്യന്നൂര്‍), ചാവശ്ശേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (ഇരിട്ടി), പി ആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (പാനൂര്‍), ശ്രീകണ്ഠാപുരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (ശ്രീകണ്ഠാപുരം), ഗവ എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂര്‍ (ആന്തൂര്‍) എന്നിവയാണ്. കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആണ് കണ്ണൂര്‍ കോര്‍പറേഷനിലെ വിതരണ കേന്ദ്രം.കൊവിഡ് പശ്ചാത്തലത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് സമയ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളിലേക്കും കോര്‍പറേഷനിലേക്കുമുള്ള വിതരണ കേന്ദ്രങ്ങളില്‍ രാവിലെ എട്ടു മണി, 10 മണി, 12 മണി, ഉച്ചയ്ക്ക് രണ്ടു മണി എന്നിങ്ങനെ നാല് സമയങ്ങളിലായാണ് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുക.