നീം-ജി ഇലക്ട്രിക്ക് ഓട്ടോ ഇനി കണ്ണൂരിലും ജില്ലയിലെ ഡീലര്‍ഷിപ്പ് വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ (കെഎഎല്‍) നീം-ജി ഇലക്ട്രിക്ക് ഓട്ടോ ഇനി മുതല്‍ കണ്ണൂരിലും. കണ്ണൂരിലെ ഡീലര്‍ഷിപ്പിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. ഭാരഡോണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ജില്ലയിലെ വിതരണക്കാര്‍. നീം ജി ഇലക്ട്രിക്ക് ഓട്ടോറിക്ഷയുടെ വിതരണം, സര്‍വീസ് എന്നിവക്കായി തോട്ടടയില്‍ നിര്‍മിച്ച ഭാരഡോണ്‍ ഓട്ടോമോട്ടീവ്‌സില്‍ നടന്ന ചടങ്ങില്‍ ആദ്യ വാഹനം മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. പരിസ്ഥിതി സൗഹൃദവും കുറഞ്ഞ ചെലവില്‍ ഓടിക്കാവുന്നതുമായ ഇലക്ട്രിക് ഓട്ടോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 30 ഇ-ഓട്ടോകള്‍ക്ക് നേപ്പാളില്‍ നിന്ന് ഇതിനകം ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞു. കെഎഎല്ലിന്റെ വാഹന നിര്‍മാണ യൂനിറ്റ് കണ്ണൂരില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ ഭാരഡോണ്‍ ഇന്ത്യ ചെയര്‍മാന്‍ ഡോ. റാഫി എളമ്പാറ അധ്യക്ഷനായി