മയ്യിൽ :- തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സ്ഥാനാർഥികൾ സമർപ്പിച്ച റിട്ട് ഹർജിയിൽ അനുകൂല ഉത്തരവ്. മയ്യിൽ പഞ്ചായത്തിൽ 11, 12 വാർഡുകളിലെ യു.ഡി.എഫ്. സ്ഥാനാർഥികളായ കെ.നബീസ, കാദർ കാലടി എന്നിവരുടെ പരാതിയിലാണ് ഹൈക്കോടതി പോലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടത്.
11ആം വാർഡിലെ അരയിടത്തുചിറ ചെറുപഴശ്ശി എൽ.പി. സ്കൂളിലെ രണ്ട് ബൂത്തുകൾ, കാലടി ചെറുപഴശ്ശി വെസ്റ്റ് എ.എൽ.പി. സ്കൂളിലെ രണ്ട് ബൂത്തുകൾ എന്നിവിടങ്ങളിലാണ് പോലീസിന്റെ നിരീക്ഷണത്തിൽ വോട്ടിങ്ങ് സൗകര്യം ഏർപ്പെടുത്തുക.