കണ്ണൂര്‍: പുതിയ തെരുവില്‍ വച്ച് പോലീസ് നടത്തിയ വാഹനപരിശോധനക്കിടെ വളപട്ടണം പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ഷിജു എം വി യുടെ നേതൃത്വത്തില്‍ ഇന്ന് 08-12-20 തിയ്യതി രാവിലെ 08.20 മണിക്ക് KL 14 X 1868 ആള്‍ട്ടോ കാറില്‍ മംഗലാപുരത്ത് നിന്നും കടത്തികൊണ്ടുവരികയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കാറിന്‍റെ പിന്‍ സീറ്റില്‍ നാല് ചക്കുകളില്‍ ആയി നിറച്ച നിലയില്‍ ആയിരുന്നു പുകയില ഉത്പന്നങ്ങള്‍. വാഹനത്തിന്‍റെ ഡ്രൈവര്‍ ആയ യൂസുഫ് എച്ച്, S/o മമ്മൂഞ്ഞി വ: 40/20 ഷിസിയ മന്‍സില്‍, കയ്യാര്‍ പി.ഓ, ഉപ്പള പൈവലിഗ, ജോഡ്കല്‍ നെ പോലീസ് വാഹന സഹിതം കസ്റ്റഡിയില്‍ എടുത്തു. Scpo സുധീര്‍, ശ്രീജിത്ത് എന്നിവര്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തിവരുന്നു.