പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ച എല്ലാ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും ഡ്യൂട്ടിക്ക് ഹാജരാകേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. പോളിംഗ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുവാന്‍ അപേക്ഷ നല്‍കി, ഒഴിവാക്കല്‍ ഉത്തരവ് ലഭിക്കാത്ത ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്ക് ഹാജരാകേണ്ടതാണ്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കും വിധം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.