കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ചെമ്മാടത്ത് മത്സരിക്കുന്ന UDF സ്ഥാനാർഥി കെ .സുനിത്തിൻ്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ഇ.കെ.ഹാരിസ് താമസിക്കുന്ന പള്ളിയത്തെ വീട്ടിൽ സി പി എം നേതാക്കളുടെ നേതൃത്വത്തിൽ 20 ഓളം ആളുകൾ വന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ ഹാരീസും സ്ഥാനാർഥി സുനിത്തും ചേർന്ന് മയ്യിൽ സി.ഐക്കും കണ്ണൂർ S P ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പരാതി സമർപ്പിച്ചു.
UDF ൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങരുതെന്നും പോളിംഗ് സ്റ്റേഷൻ്റെ സമീപത്ത് പോലും തിരഞ്ഞെടുപ്പ് ദിവസം കണ്ടു പോകരുതെന്നും ബൂത്തിൽ ആളെ ഇരുത്തിയാൽ അപ്പോൾ പറയാമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. ഹാരീസിൻ്റെ വീട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ എം ശിവദാസൻ, UDF ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ഹാഷിം എളമ്പയിൽ, വാർഡ് സ്ഥാനാർഥി കെ .സുനിത്ത്, കോൺഗ്രസ് നേതാവ് വി.പത്മനാഭൻ മാസ്റ്റർ തുടങ്ങിയവർ വീട് സന്ദർശിച്ചു.