കൊളച്ചേരി പഞ്ചായത്ത് സാരഥികൾ നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും


കൊളച്ചേരി :-
കൊളച്ചേരി  ഗ്രാമപഞ്ചായത്തിന്റെ പുതിയപ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ പി അബ്ദുൽ മജീദ്, വൈസ് പ്രസിഡൻ്റ് സജിമ എം എന്നിവർ നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. 

കഴിഞ്ഞ ദിവസം പ്രസിഡൻ്റായി തിരഞ്ഞെടുത്ത കെ.പി അബ്ദുൾ മജീദിന് ആരോഗ്യപരമായ കാരണങ്ങളാൽ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതു കൊണ്ട് തന്നെ അന്നേ ദിവസം തിരഞ്ഞെടുത്ത  വൈസ്പ്രസിഡണ്ടും  സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തിരുന്നില്ല. 

പ്രസ്തുത സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് നിയന്ത്രണങ്ങൾക്ക്  വിധേയമായി നാളെ വെള്ളിയാഴ്ച രാവിലെ  9.30 മണിക്ക്  ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കുകയാണ് .

പ്രസ്തുത ചടങ്ങിൽ വെച്ച് പ്രസിഡണ്ടും തുടർന്നും  വൈസ്പ്രസിഡണ്ടും സത്യവാചകം ചൊല്ലി ചുമതലഏറ്റെടുക്കും.

Previous Post Next Post