മയ്യിൽ :- ശക്തി സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള വോളിബോൾ പരിശീലന ക്യാമ്പ് പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി കെ കെ റിഷ്ന ഉൽഘാടനം ചെയ്തു.
വാർഡ് മെമ്പർ കെ ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈബ്രറി കൗണ്‍സിൽ അംഗം കെ പി കുഞ്ഞികൃഷ്ണൻ ,കെ മനോഹരൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു .കെ മിഥുൻരാജ് സ്വാഗതവും കെ സുനീഷ് നന്ദിയും പറഞ്ഞു..