മയ്യിൽ കണ്ടക്കൈയിലെ കെ സി ഗോവിന്ദൻ മാസ്റ്റർ (76) നിര്യാതനായി. സപിഐ എം മുൻ ഏരിയാ സെക്രട്ടറി, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം, കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം എസ് ജെ എം വായനശാല സെക്രട്ടറി, പ്രസിഡന്റ്, മയ്യിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ആയിരുന്നു.
ഭാര്യ: ടി വസന്ത.
മക്കൾ: കെ സി സുനിൽ കുമാർ(അധ്യാപകൻ, ഐ.എം.എൻ.എസ് ജി.എച്ച്.എസ്.എസ്, കെഎസ്ടിഎ തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ സെക്രട്ടറി), കെ സി സ്മിത, പരേതനായ കെ സി സുമേഷ്.
മരുമക്കൾ: അജിത്ത് (അഴിക്കോട്), സിതാര (അധ്യാപിക, പാട്ടയം എഎൽപി സ്‌കൂൾ). സഹോദരങ്ങൾ: കെ സി ചെമ്മരത്തി (ബാവുപ്പറമ്പ്), കെ സി പാഞ്ചാലി, പരേതരായ കുഞ്ഞിരാമൻ, കുഞ്ഞമ്പു, കോരൻ, നാരായണൻ.
സംസ്ക്കാരം ഇന്ന് രാത്രി 7.30ന് കണ്ടക്കൈ
പൊതു ശ്മശാനത്തിൽ