വീട്ടിൽ നിർത്തിയിട്ട സ്ക്കൂട്ടർ അജ്ഞാതർ നശിപ്പിച്ച നിലയിൽ


നാറാത്ത്: വീട്ടിലെ പോർച്ചിൽ നിർത്തിയിട്ട സ്കൂട്ടർ അജ്ഞാതർ കുത്തിക്കീറി നശിപ്പിച്ചു. രാത്രിയാണ് സംഭവം. കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിനു സമീപത്തെ വി. ബീനയുടെ സ്കൂട്ടറാണ് കുത്തിക്കീറിയത്. ബീനയുടെ ഭർത്താവ് എം.വി. സുരേശൻ വിദേശത്താണ്. സ്കൂട്ടറിന്റെ സീറ്റ് പൂർണമായും നശിപ്പിച്ചു. പഞ്ചായത്തഗം ആരംഭൻ ശരത് സ്ഥലം സന്ദർശിച്ചു. ഒരാഴ്ച മുമ്പും സ്കൂട്ടർ ഭാഗികമായി നശിപ്പിച്ചിരുന്നുവെന്ന് ബീന പറയുന്നു. മയ്യിൽ പോലീസിൽ പരാതി നൽകി.


Previous Post Next Post