സാംസ്ക്കാര സാഹിതി ജില്ലാ സെക്രട്ടറിയും പ്രമുഖ കോൺഗ്രസ് നേതാവുമായ പി.സി രാമകൃഷ്ണൻ നിര്യാതനായി


വാരം :- സാംസ്ക്കാര സാഹിതി ജില്ലാ സെക്രട്ടറിയും മുൻ ഡി.സി.സി മെമ്പറുമായ പ്രമുഖ കോൺഗ്രസ് നേതാവ് വാരത്തെ പി.സി രാമകൃഷ്ണൻ അന്തരിച്ചു.

കെ എസ് യു കണ്ണൂർ താലൂക്ക് സെക്രട്ടറി ,യൂത്ത് കോൺഗ്രസ് എടക്കാട് ബ്ലോക്ക് പ്രസിഡണ്ട്,  ചേലോറ കൺസ്യൂമർ സ്റ്റോർ പ്രസിഡണ്ട് , ഫോക്ക്ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ , ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി, വാരം ശാസ്താംകോട്ട ശിവക്ഷേത്രം ദേവസ്വം സെക്രട്ടറി, ജവഹർ ബാലജനവേദി ജില്ലാ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ, കമലാക്ഷിയമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: കെ കെ രജനി (സെക്രട്ടറി, ഇന്ദിരാഗാന്ധി വനിതാ സഹകരണ സംഘം, വാരം) കൊളച്ചേരി സ്വദേശിയാണ്.

മക്കൾ :ആദർശ് , ആദിത്ത് (വിദ്യാർത്ഥികൾ )

പരേതനോടുള്ള ആദര സൂചകമായി നാളെ ഉച്ചവരെ വാരത്ത് കടകളടച്ച് ഹർത്താൽ ആചരിക്കാൻ യു ഡി.എഫ് തീരുമാനിച്ചു.

നാളെ രാവിലെ 10 മണി മുതൽ വാരം മുരളീമന്ദിരത്തിൽ പൊതുദർശനം ഉണ്ടായിക്കും.

Previous Post Next Post