മയ്യിൽ :- കോവിഡ് കാലമായതിനാൽ കുട്ടികൾക്ക് വിദ്യാലയങ്ങളിൽ എത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ . എന്നാൽ വിദ്യാലയ അനുഭവങ്ങൾ പരമാവധി കുട്ടികളിൽ എത്തിക്കുന്നതിന് വിവിധ ആഘോഷങ്ങളുടെയും ദിനാചരണങ്ങളുടെയും ഭാഗമായി ഓൺലൈൻ മത്സരങ്ങൾ നടത്തുകയും അവയ്ക്ക് സമ്മാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്ത് പെരുവങ്ങൂർ സ്കൂൾ വ്യത്യസ്ഥമായി .
വിദ്യാലയങ്ങൾ തുറക്കൽ നീണ്ടു പോവുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ഗിഫ്റ്റ് ബോക്സുമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിലേക്ക് പോവുകയാണ് പെരുവങ്ങൂർ എ എൽ പി സ്കൂളിലെ അധ്യാപകർ.'ഗിഫ്റ്റ് ബോക്സ്' എന്ന പേരിൽ പെരുവങ്ങൂർ എ എൽ പി സ്കൂൾ ഒരുക്കിയ സമ്മാനപ്പെരുമഴ തളിപ്പറമ്പ് സൗത്ത് ബി.പി സി ഗോവിന്ദൻ എടാടത്തിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി രനിൽ.കെ സ്വാഗതവും SRG കൺവീനർ പി.വി ചന്ദ്രലേഖ നന്ദിയും പറഞ്ഞു.
ഏറെക്കാലമായി അധ്യാപകരെ നേരിൽകാണാതെ വീട്ടിൽ ഇരിക്കുന്ന കുട്ടികൾക്ക് അധ്യാപകരെ നേരിൽ കാണാൻ പറ്റുന്നതും സമ്മാനങ്ങൾ ലഭിക്കുന്നതും വളരെ വലിയ മാറ്റമാണ് ഉണ്ടാക്കുന്നതെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.