സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കും; ആദ്യ ചിത്രം 'മാസ്റ്റര്‍'

 


തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കും. ഫിലിം ചേമ്പർ ഓഫ് കോമേഴ്സിന്റേതാണ് തീരുമാനം. വിജയ് ചിത്രം മാസ്റ്ററാണ് ആദ്യം തിയേറ്ററുകളിലെത്തുന്ന സിനിമ.


തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. എല്ലാ തർക്കവും അവസാനിച്ചു. സർക്കാരിന് നന്ദിയുണ്ടെന്നും ഫിലിം ചേമ്പർ പ്രതിനിധികൾ പറഞ്ഞു. മലയാള സിനിമകൾ മുൻഗണനാ ക്രമത്തിലാകും റിലീസ് ചെയ്യുക.


ജനുവരി മുതൽ മാർച്ച് വരെയുള്ള സിനിമാ തിയേറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Previous Post Next Post