സിംഗുവില്‍ കര്‍ഷകര്‍ക്കെതിരെ നാട്ടുകാര്‍; സംഘര്‍ഷം, കല്ലേറ്

 


ഹരിയാന – ഡല്‍ഹി അതിര്‍ത്തിയിലെ സിംഗുവില്‍ സംഘര്‍ഷം . കര്‍ഷകരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പൊലീസ് ഇവരെ തടയാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. കര്‍ഷകരുടെ ടെന്റുകള്‍ നാട്ടുകാര്‍ പൊളിച്ചുമാറ്റി. ദേശീയപതാകയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. നാട്ടുകാര്‍ കര്‍ഷകര്‍ക്ക് നേരെ കല്ലേറ് നടത്തി.

നാട്ടുകാരുടെ കൈയില്‍ ഡല്‍ഹി പൊലീസ് സിന്ദാബാദ് ബോര്‍ഡുകളുണ്ട്.

Previous Post Next Post