ചേലേരി:- കാരയാപ്പ് വാർഡിലെ പയ്യാറച്ചിറ - കാരയാപ്പ് - കയ്യങ്കോട് കിഴക്കയിൽ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് കാരയാപ്പ് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുതായി നിർമ്മിക്കുന്ന കനാൽ റോഡിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം പയ്യാറച്ചിറയിൽ വെച്ച് നടന്നു.
പ്രവൃത്തി ഉദ്ഘാടനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി. കബീർ, കാരയാപ്പ് വാർഡ് മെമ്പർ എൻ.പി. സുമയ്യത്ത് തുടങ്ങിയവർ ചേർന്ന് നിർവ്വഹിച്ചു.