കൊളച്ചേരി :- തദ്ദേശ തെരെഞ്ഞെടുപ്പിൽ തെരെഞ്ഞെടുക്കപ്പെട്ടവർ ജനങ്ങൾ വിശ്വാസമർപ്പിച്ചവരാണെന്നും അവർ കടമകൾ നിർവ്വഹിക്കുന്നതിന് സദാ ജാഗ്രത പുലർത്തണമെന്നും ജില്ലാ മുസ്‌ലിം ലീഗ് ജന:സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരി അഭിപ്രായപ്പെട്ടു.
കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് മെമ്പർ മാർക്കുള്ള സ്വീകരണവും കുടുംബ സംഗമവും (സുകൂൻ - 21) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് മൻസൂർ പാമ്പുരുത്തി അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് കെ.കെ.എം.ബഷീർ മാസ്റ്റർ, കെ.എം.ശിവദാസൻ, എം.അബ്ദുൽ അസീസ്, ഹംസ മൗലവി പള്ളിപ്പറമ്പ്, കെ.പി. യൂസഫ്, സയ്യിദ് ആറ്റക്കോയ തങ്ങൾ, കമാൽ സാഹിബ് പാട്ടയം, ഹനീഫ പാട്ടയം പ്രസംഗിച്ചു. എസ്.വി.മുഹമ്മദലി മാസ്റ്റർ ക്ലാസ്സ് അവതരിപ്പിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.അബ്ദുൽ മജീദ്, വൈസ് പ്രസിഡൻ്റ് എം.സജിമ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. താഹിറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടി.വി.ശമീമ, പ്രസീത ടീച്ചർ, കബീർ.കെ.വി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.പി.അബ്ദുൽ സലാം, കെ.വി.അസ്മ, കെ.ബാലസുബ്രമഹ്മണ്യം പ്രസംഗിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജന:സെക്രട്ടറി ജാബിർ പാട്ടയം സ്വാഗതവും ട്രഷറർ നസീർ.പി.കെ.പി നന്ദിയും പറഞ്ഞു. തുടർന്ന് കണ്ണൂർ മമ്മാലി അവതരിപ്പിച്ച ഗാനവിരുന്നും നടന്നു.