നെല്ലിക്കപ്പാലം:- നെല്ലിക്കപ്പാലം എസ് എസ് എഫ് മഴവിൽ സംഘം സംഘടിപ്പിച്ച ബാലോത്സവ് മഴവിൽ കൂടിൽ വർണാഭമായി സമാപിച്ചു. പരിപാടിയിൽ പ്രാദേശിക രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു. 200 ഓളം രാജ്യങ്ങളിലെ പഴയതും പുതിയതുമായ കറൻസികൾ, പഴയകാല മെതിയടി, ബൈനോക്ളോർ, ഉരുളികൾ, മഴവിൽ സംഘ സെക്രട്ടറി മുബീനിന്റെ നേത്രത്തിൽ റിമോർട് കണ്ട്രോൾ ബോട്ട്, വിവിധയിനം കാറുകൾ, വൈവിധ്യമാർന്ന പുഷ്പങ്ങൾ തുടങ്ങിയ കരകൗശല വസ്തുക്കളുടെ പ്രദർശനം കാഴ്ചക്കാർക്ക് ഏറെ കൗതുകമേറിയതായിരുന്നു. പരിപാടി ഉദ്ഘാടനം പി കെ അബ്ദുള്ള ഹാജി (പ്രസിഡന്റ് കേരള മുസ്ലിം ജമാഅത്ത്). മുഹമ്മദ് മുസ്ലിയാർ,അസീസ് സഖാഫി, റഊഫ് അമാനി, അബ്ദുല്ല സഖാഫി, മുഈൻ സഖാഫി, മുഹമ്മദ് റബീഹ്,
ത്വയ്യിബ്, എന്നിവർ സംബന്ധിച്ചു.