നാളെ വൈകീട്ട് 6 മണിക്ക് അലിഫ് സെൻ്ററിൽ
ചേലേരി: - സി എസ് എൽ ടീം രജിസ്ട്രേഷനും പ്ലയേർസ് രജിസ്ട്രേഷനും പൂർത്തിയായതോടു കൂടി ഇത്തവണത്തെ താരലേലം നാളെ നടക്കും.
കോവിഡ് 19 മഹാമാരി മൂലം 2020ൽ മുടങ്ങിയ മൂന്നാം പതിപ്പ് സി എസ് എൽ ഫിബ്രുവരി പകുതിയോടെ തുടങ്ങും എന്ന് സംഘാടകർ പേജിലൂടെ അറിയിച്ചു.
ഇതോടു കൂടി ചേലേരിയുടെ കായിക ഉത്സവ ദിനങ്ങൾ തിരിച്ചെത്തുകയാണ്.ഫുട്ബോൾ പ്രേമികളും ഫ്രാഞ്ചൈസികളും താരലേലത്തിനായി കാത്തിരിക്കുകയാണ്, പല പ്രദേശിക ലീഗുകളിലെയും മറ്റും പ്രകടനങ്ങളെ അടിസ്ഥാനമാക്കി മികച്ച താരങ്ങളെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാൻ മാനേജർമാർ നടത്തുമ്പോൾ താരലേലം ആവേശക്കൊടുമുടി കയറുമെന്നുറപ്പ്.
നിലവിലെ ചാമ്പ്യന്മാരായ ഗ്ലാഡിയേറ്റേർസ് എഫ് സി ടിക്കി-ടാക്ക, റണ്ണേർസപ്പ് ടോഗ് എഫ്സി മുൻ ചാമ്പ്യന്മാരായ അണ്ടർ ബ്രിഡ്ജ് എഫ്സി, ടീം ഓഫ് ദാലിൽ പള്ളി, ബറ്റാലിയൻസ് കയ്യങ്കോട്, എസ്പാനിയ നൂഞ്ഞേരി, എഫ് സി ഡ്രാഗൺസ് എന്നിവർ ടീമിനെ നിലനിർത്തിയപ്പോൾ സ്പോർർട്ടിംഗ് എഫ്സി കാരയാപ്പ്, ടെൻസ്റ്റാർ ചേലേരി മുക്ക്, എൻ എഫ് സി നൂഞ്ഞേരി എന്നീ മൂന്ന് ടീമുകൾ പിന്മാറിയ ഒഴിവിലേക്ക് ആദ്യ സീസണിൽ കളിച്ച വണ്ണാർ എഫ് സി തിരിച്ചെത്തിയപ്പോൾ സി എസ് എല്ലിൽ പുതുമുഖ ടീമുകളായി ഷെഡ് എഫ്സി വാരംറോഡ്, ചങ്ക്സ് ചേലേരിമുക്ക് എന്നീ ടീമുകളും ഇത്തവണ അങ്കത്തിനുണ്ടാകും. വീറും വാശിയോടെ കാത്തിരുന്ന് കാണാം ഇത്തവണത്തെ താരലേലം.