വൈഗ 2021 ; കർഷകർക്ക് ആദരവുമായി കൊളച്ചേരി കൃഷി ഭവൻ


കൊളച്ചേരി :-
കേരള കൃഷി വകുപ്പ് തൃശൂരിൽ ഫിബ്രവരി 10 മുതൽ 14 നടത്തി വരുന്ന വൈഗ 2021 ൻ്റെ ഭാഗമായി പഞ്ചായത്തു തലങ്ങളിൽ  നടത്തി വരുന്ന പരിപാടികളുടെ ഭാഗമായി കൊളച്ചേരി കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഹാളിൽ വച്ച് കർഷകരെ ആദരിക്കൽ ചടങ്ങ് നടന്നു. മികച്ച നെൽ, ക്ഷീര, സമിശ്ര കർഷകരെയാണ് ചടങ്ങിൽ ആദരിച്ചത്.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി അബ്ദുൾ മജീദ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കർഷകരെ ആദരിച്ചു. വൈസ് പ്രസിഡൻ്റ് എം സജിമ അധ്യക്ഷം വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ ആശംസ അർപ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസർ പ്രതിഭ പി ആർ സ്വാഗതവും കൃഷി അസിസ്റ്റൻറ്  ശ്രീനി കെ നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിൽ മികച്ച ക്ഷീര കർഷകയായി തെരഞ്ഞെടുത്ത സീമയെയും നെൽ കർഷകനായി തിരഞ്ഞെടുത്ത  നാരായണൻ എ , സമിശ്ര കർഷകനായി  തെരഞ്ഞെടുത്ത പ്രീയേ ഷിനെയും ആദരിച്ചു.



Previous Post Next Post