തണുപ്പ് തേടി പാമ്പുകൾ പുറത്തേക്കിറങ്ങാൻ സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പ്


മഞ്ഞും ചൂടും നിറഞ്ഞ കാലാവസ്ഥയിൽ മാളങ്ങൾ വിട്ട് പാമ്പുകൾ പുറത്തേക്കിറങ്ങുന്നതിനാൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി വനംവകുപ്പ്. മലയോര പടിഞ്ഞാറൻ മേഖലകളിലുള്ള വീടുകളിൽ നിന്നും പാമ്പുകളെ പിടികൂടുന്ന സാഹചര്യത്തിലാണ് വനംവകുപ്പിന്റെ മുന്നറിയിപ്പ്.

വനമേഖലകളിൽ മാത്രം കണ്ടു വന്നിരുന്ന ഒട്ടേറെ പാമ്പുകൾ നാട്ടുപ്രദേശങ്ങളിലേക്ക് ഇറങ്ങിയിട്ടുണ്ട്. പാടശേഖരങ്ങളിലും റബർതോട്ടങ്ങളിലും ഇത്തരത്തിലുള്ള പാമ്പുകളെ കണ്ടുവരുന്നുണ്ട്.പുതുമഴ പെയ്യുന്നതോടെ ശീതരക്തമുള്ള പാമ്പുകൾ ശരീരത്തിന്റെ താപനില കുറയ്ക്കാനായി മാളങ്ങൾ വിട്ട് പുറത്തേക്കിറങ്ങും. ഇത് കണക്കിലെടുത്താണ് ജനങ്ങൾക്ക് വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാമ്പിനെ പിടികൂടാനായി സർപ്പ ആപ്ലിക്കേഷനിലൂടെ വാളണ്ടിയർമാരെ ലഭിക്കും. പാമ്പുകളെ പിടികൂടാനായി വനംവകുപ്പ് വികസിപ്പിച്ച് ആപ്പാണ് സർപ്പ. പാമ്പിനെ കണ്ടെത്തിയാൽ വിവരം സർപ്പ ആപ്പിൽ നൽകിയാൽ വാളണ്ടിയർമാർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടും.



Previous Post Next Post