കമ്പിൽ: കമ്പിൽ കുമ്മായക്കടവിലേക്ക് വേണ്ടി പുതുതായി വെച്ച ട്രാൻസ്ഫോർമർ ഇന്നലെ ചാർജ്ജ് ചെയ്തു.
കുമ്മായക്കടവ് നിവാസികളെ വോൾട്ടേജില്ലാത്ത പ്രശ്നങ്ങളും, വൈദ്യുതി തടസ്സ പ്രശ്നങ്ങളും ഇതോടെ പരിഹരിക്കപ്പെട്ടു.
ഇന്നലെ തന്നെ കണ്ണാടിപറമ്പ് തെരുവിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറും ചാർജ്ജ് ചെയ്തു.
കണ്ണാടിപറമ്പ് ടൗണിലെ തെരു ഭാഗത്തെയും, പുത്തൻ തെരു ഭാഗത്തേയും, ഗണപതി മണ്ഡപം ഭാഗത്തേയും വോൾട്ടേജ് പ്രശ്നവും, വൈദ്യുതി തടസ്സത്തിന്റെ പ്രശ്നവും പരിഹരിക്കപ്പെട്ടു.