നാറാത്ത് :- നാറാത്ത് കേന്ദ്രമായി ഭാരതി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ചിദഗ്നി സനാതന ധർമ്മ പാഠശാലയ്ക്ക് ഇന്ന് തുടക്കമാകുന്നു. വൈകുന്നേരം 4 മണിക്ക് അഴീക്കോട് ശാന്തിമഠം ആശ്രമത്തിലെ മഠാധിപതി സ്വാമി ആത്മ ചൈതന്യ പാഠശാല ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
പതിനാല് വർഷം നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകിയും സാംസ്കാരിക, സാഹിത്യ കലോത്സവങ്ങളിലൂടെ പ്രതിഭകളെ വളർത്തിയെടുത്തും , നിരവധി പേരെ സംസ്കൃതം പഠിപ്പിച്ചും ശ്രദ്ധേയമായ ഭാരതിയുടെ നാൽപ്പതാം പിറന്നാൾ സംരഭമാണ് ചിദഗ്നി സനാതന ധർമ്മ പാഠശാല.
ഭാരതീയ പൈത്യകം പുതുതലമുറക്ക് പഠിപ്പി ച്ചു കൊടുക്കുക എന്നതാണ് പാഠശാലയുടെ ഉദ്ദേശം. ആധ്യാത്മിക പ്രഭാഷകരുടെ ദേശീയ സംഘടനയായ ആർഷ സംസ്കാര ഭാരതി പ്രസിഡണ്ട് കെ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും , നൂറ് പഠിതാക്കൾക്കുള്ള പഠനോപകരണങ്ങൾ കെ.എൻ.നാരായണൻ മാസ്റ്റർ വിതരണം ചെയ്യും .ശ്രീമതി സുമാ സുരേഷിന്റെ സംഗീത അർച്ചന ഉണ്ടായിരിക്കും. സേവാഭാരതി ജില്ലാ സെക്രട്ടറി എം. രാജീവൻ , ജ്യോതിർഗമയ കണ്ണാടിപ്പറമ്പ് പഠന വേദി കൺവീനർ പി. സി.ദിനേശൻ മാസ്റ്റർ, സാന്ദീപനി പഠന വിദ്യാലയം ചെയർമാൻ പി.കെ. കുട്ടികൃഷ്ണൻ ആശംസ അർപ്പിക്കും.
വേദിയിൽവച്ച് ചിത്രകലയിൽ അമ്പതാണ്ടുകൾ പിന്നിട്ട ആർട്ടിസ്റ്റ് ശശികല, ഡോക്ടറേറ്റ് നേടിയ നി ധീഷ് കെ പി , ശാസ്ത്രീയസംഗീതത്തിൽ അഖിലേന്ത്യ പുരസ്കാരം ലഭിച്ച ഗോപീകൃഷ്ണൻ എന്നി വരെ ആദരിക്കും.