കാൽപ്പന്ത് കളിയിൽ വിസ്മയമായി പത്താം മൈലിലെ മിഥുന


കുറ്റ്യാട്ടൂർ:  ഫുട്ബാൾ കളിയിലെ മികച്ച താരമായ പത്താം മൈലിലെ മിഥുന മണികണ്ഠൻ എന്ന പതിമൂന്നുകാരി വീണ്ടും കളിക്കളത്തിൽ വിസ്മയങ്ങൾ തീർക്കുന്നു. ഇരു കാലുകളും ഉപയോഗിച്ച് നൂറിലേറെ തവണ പന്ത് നിലത്ത് വീഴാതെ ജഗിളിങ് നടത്തിയും ഗോൾ പോസ്റ്റിനു മുകളിൽ കെട്ടിയ ടയറിനു ള്ളിലെ ലക്ഷ്യത്തിലൂടെ ഒട്ടേറെ തവണ പന്ത് കടത്തിയുമാണ് മിഥുന കളിക്കളത്തിലെ വിസ്മയമായി മാറുന്നത്.

ഗ്രൗണ്ടിൽ മിഡ് ഫീൽഡറായും ഡിഫൻഡറായും ഗോൾകീപ്പറായും മികവ് തെളിയിച്ച താരമാണ് മിഥുന.

പത്താം മൈലിലെ മണികണ്ഠൻ്റെയും സിന്ധുവിന്റെയും മകളായ മിഥുന മൂന്ന് വയസ്സു മുതൽ മൈതാനത്ത് പന്ത് തട്ടി കളിച്ച് വളർന്നു. മിഥുനയുടെ സഹോദരി മേഘയും മികച്ച ഫുട്ബാൾ കളിക്കാരിയാ ണ്. 

മയ്യിൽ ഗവ. ഹൈസ്കൂളിൽ ഒൻപതാം തരം വിദ്യാർഥിനിയാണ് മിഥുന. മിഥുന സ്കൂൾ ഫുട്ബാൾ ടീമിലെ മികച്ച കളിക്കാരിയാണ്. ഒട്ടേറെ തവണ ജില്ല ഉപജില്ല തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പഠനത്തോടൊപ്പം മികച്ച് ഫുട്ബാൾ കളിക്കാരിയായി ആകുകയാണ് ലക്ഷ്യമെന്ന് മിഥുന പറയുന്നു.

Previous Post Next Post