മാസ്ക്ക് അണുവിമുക്തമാക്കാം; കലക്ടറേറ്റിൽ ഓട്ടോമാറ്റിക് മെഷീൻ സ്ഥാപിച്ചു.


കണ്ണൂർ: ഉപയോഗ ശൂന്യമായ മാസ്കുകൾ നശിപ്പിക്കുന്നതിന് മുമ്പ്അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് മെഷീൻ കലക്ടറേറ്റിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം എഡിഎം ഇ പി മേഴ്സി നിർവഹിച്ചു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി എസ് ടി മൊബൈൽ സൊലൂഷൻസാണ് ബിൻ 19 മെഷീൻ നിർമ്മിച്ചത്.

പൂർണമായും മനുഷ്യ സ്പർശം ഏൽക്കാത്ത തരത്തിലാണ് മെഷീൻ പ്രവർത്തിക്കുന്നത്. മാസ്ക് മെഷീനിൽ നിക്ഷേപിച്ചശേഷം യന്ത്രത്തിൽ സ്പർശിക്കാതെ തന്നെ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുദ്ധീകരിക്കാവുന്നതാണ്.

Previous Post Next Post