കൊറോണക്കാലത്ത് സർവീസ് നിർത്തിവെച്ച കണ്ണൂർ -ചേലേരി - തളിപറമ്പ് കെ എസ്ആർടിസി ബസ് സർവീസ് പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു

ചേലേരി നേതാജി വായനശാല & ഗ്രന്ഥാലയം നിവേദനം നൽകി   

 


ചേലേരി :- കഴിഞ്ഞ എട്ട് വർഷങ്ങളായി വളരെ നല്ല നിലയിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന  കെഎസ്ആർടിസി ബസ് സർവീസ് കുറച്ചു കാലമായി  നിർത്തിവെച്ചിരിക്കുകയാണ് .

രാവിലെ 6 40 ന് കണ്ണൂരിൽ നിന്നും ആരംഭിച്ച്  ചൊവ്വ - വാരംകടവ്- കണ്ണാടിപറമ്പ- ചേലേരി -പറശ്ശിനി - ധർമ്മശാല വഴി തളിപ്പറമ്പിലേക്ക് പോകുന്ന ബസ്സാണ് കുറച്ചുനാളായി സർവീസ് നിർത്തി വെച്ചിരിക്കുന്നത് . 

കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച സർവ്വീസുകളിൽ മറ്റു സർവീസുകൾ പുനരാരംഭിച്ചുവെങ്കിലും  ഈ പ്രദേശത്തെ ജനങ്ങളുടെ ഏക  ആശ്രയമായ ഈ സർവീസ് നിർത്തിവെച്ചത് ജനങ്ങളുടെ യാത്രാക്ലേശം വർധിപ്പിച്ചിരിക്കുകയാണ്.

ചൊവ്വ-വാരം ഭാഗത്തുള്ള വർക്ക് ധർമ്മശാലയിലേക്ക് പോകുന്നതിനുള്ള ഏക ആശ്രയമാണ് ഈ ബസ്. കൂടാതെ രാവിലെ ധർമ്മശാലയിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ജോലിക്കുപോകുന്ന തൊഴിലാളികൾക്ക് ഈ ബസ് വളരെ അനുഗ്രഹമായിരുന്നു. കണ്ണൂരിൽ നിന്നും വൈകുന്നേരം ജോലി കഴിഞ്ഞ് ചേലേരി കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് വരുന്ന ആളുകൾക്ക് വൈകുന്നേരത്തെ സർവീസ് വളരെ സഹായകമായിരുന്നു

    നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും  നിരന്തര ആവശ്യത്തിൻ്റെ ഫലമായാണ് ഇതുവഴി കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചത്. സാമാന്യം മോശമല്ലാത്ത കലക്ഷൻ ഈ ബസ് നേടി  വരുന്നുണ്ട് എന്നാണ് ജീവനക്കാരിൽ നിന്നും അറിഞ്ഞത്  .നാട്ടുകാരും നല്ല പിന്തുണയാണ് ഈ ബസിന് നൽകിയത് .

 നാട്ടുകാരുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനുവേണ്ടി ആരംഭിച്ച ഈ കെഎസ്ആർടിസി ബസ് സർവീസ് എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് ചേലേരി നേതാജി വായനശാല ഗ്രന്ഥാലയം ആവശ്യപ്പെടുകയും ബന്ധപ്പെട്ട കെഎസ്ആർടിസി അധികൃതരെ സന്ദർശിച്ച് നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്  . സാങ്കേതിക കാരണങ്ങളലാണ്  സർവീസ് ആരംഭിക്കാത്തത് എന്നും പെട്ടെന്ന് സർവീസ് പുനരാരംഭിക്കും എന്ന്  ബന്ധപ്പെട്ടവർ  അറിയിച്ചിട്ടുണ്ട്.

Previous Post Next Post