പൊൻകതിർ വിമൺ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലേബർ ബാങ്ക്സ് അംഗങ്ങൾക്കുള്ള നടീൽ പരിശീലന ഉദ്ഘാടനം നടന്നു


കൊളച്ചേരി: കില - പൊൻകതിർ വിമൺ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലേബർ ബാങ്ക്സ് അംഗങ്ങൾക്കുള്ള നടീൽ പരിശീലന ഉദ്ഘാടനം ഇന്ന് (16.02.21) രാവിലെ നണിയൂർ പാട ശേഖരത്തിൽ വാർഡ് മെമ്പർ ശ്രീ കെ.പി നാരായണൻ്റെ അദ്ധ്യക്ഷതയിൽ ബഹു: പ്രസിഡണ്ട് ശ്രീ അബ്ദുൾ മജീദ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രസീത ടീച്ചർ, കൃഷി ഓഫീസർ ശ്രീമതി പ്രതിഭ, വി.ഇ.ഒ ശ്രീ രാജപ്പൻ സ്റ്റാൻലി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

MKSP ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ശ്രീ എം. സുരേശൻ സ്വാഗതവും, ലേബർ ബാങ്ക്സ് പ്രസിഡണ്ട് ശ്രീമതി കെ. നിഷ നന്ദിയും പ്രകാശിപ്പിച്ചു.

Previous Post Next Post