കൺസ്യൂമർ എംപ്ലോയീസ് ഫ്രണ്ട്ഷിപ്പ് കേരളാ വാട്ടർ അതോറിറ്റി (സെഫ്, KWA) സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 6 ന് പുതിയതെരുവിൽ


കണ്ണൂർ :-
ജല അതോറിറ്റിയെ  ഉപഭോക്ത്യ  സൗഹൃദമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തിൽ രൂപീകരിച്ച കൺസ്യൂമർ എംപ്ലോയീസ് ഫ്രണ്ട്ഷിപ് (CEF-KWA) സെക്ഷൻ കമ്മിറ്റിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 6 ശനിയാഴ്ച രാവിലെ 9 മണിക്ക് ചിറക്കൽ ബേങ്ക് ഓഡിറ്റോറിയത്തിൽ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. 


കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ KWAEU  സംസ്ഥാന ജനറസെക്രട്ടറി  പി. ശശിധരൻ നായർ സ്വാഗതം അർപ്പിക്കും. പി. ഗോപാലൻ മുഖ്യ പ്രഭാഷണം നടത്തുകയും വി.കെ സുരേഷ് ബാബു ലോഗോ പ്രകാശനവും ചെയ്യും. 

രമേശൻ കൊയിലോടൻ അഡ്വ.ടി സരള ,കെ.സി.ജിഷ, പി. ശ്രുതി, പി.പി.ഷമീമ , എം. ശ്രീധരൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

വാട്ടർ സപ്ലൈ കണ്ണൂർ സബ് ഡിവിഷനിലെ വാട്ടർ സപ്ലൈ സെക്ഷൻ നമ്പർ ത-3 ൽ പെട്ട ചിറക്കൽ, വളപട്ടണം, അഴീക്കോട് പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ ഉൾപ്പെടുത്തിയാണ് സെഫ് കമ്മിറ്റി രൂപീകരിക്കുന്നത്. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ദൈനംദിന വിഷയങ്ങളെ പരസ്പരം അറിയിക്കാനും പരാതി പരിഹാരത്തിനും  CEF ഉപകാരപ്പെടും.2024 ഓടുകൂടി ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലും പൈപ്പു വഴി കുടിവെള്ളമെത്തിക്കുന്ന സമഗ്ര പദ്ധതിയായ "ജൽ ജീവൻ മിഷൻ" കാര്യക്ഷമമായി നടപ്പിലാക്കാനും, ജനകീയ ഇടപെടൽ ശക്തിപ്പെടുത്താനും CEF  വഴി സാധിക്കുന്നതാണ്.



കൺസ്യൂമർ എംപ്ലോയീസ് ഫ്രണ്ട്ഷിപ്പ് കേരള വാട്ടർ അതോറിറ്റി (സെഫ് ,KWA) ജില്ലാ  ചെയർമാനായി  ശ്രീമതി പി.പി ദിവ്യ (പ്രസിഡൻറ് ജില്ലാ പഞ്ചായത്ത്) യെയും കൺവീനറായി എം.ശ്രീധരനെയും തിരഞ്ഞെടുത്തിരുന്നു.

Previous Post Next Post