എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു 201 പേർ അടങ്ങുന്ന തെരെഞ്ഞടുപ്പ് കമ്മിറ്റി രൂപീകരിച്ചു


കൊളച്ചേരി:- ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊളച്ചേരി ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. കൊളച്ചേരി മുക്കിൽ നടന്ന കൺവെൻഷൻ CPM കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം പി.കെ ശ്യാമള ടീച്ചർ ഉദ്ഘാടനം ചെയ്തു. പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

ബിജു കണ്ടക്കൈ, എം. ദാമോദരൻ, അഡ്വ: പി. അജയകുമാർ, പി .വി വത്സൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. സി.സത്യൻ സ്വാഗതവും കെ. രാമകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

തുടർന്ന് 201 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.ചെയർമാനായി പി. രവീന്ദ്രനെയും കൺവീനറായി കെ. രാമകൃഷ്ണൻ മാസ്റ്ററെയും തെരഞ്ഞെടുത്തു.

Previous Post Next Post