കൽച്ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു
പറശ്ശിനിക്കടവ് : മാർച്ച് 3 - ലോക വന്യജീവി ദിനത്തോട് അനുബന്ധിച്ച് എം വി ആർ സ്നേക് പാർക് ആൻഡ് സൂ പറശ്ശിനിക്കടവ് കല്ലിൽ ചിത്ര രചന നടത്തി. മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ പി, യു പി, ഹൈസ്കൂൾ, തലങ്ങളിൽ മത്സരം സംഘടിപ്പിച്ചു. സ്നേക്ക് പാർക് ഡയറക്ടർ പ്രൊഫ ഇ കുഞ്ഞിരാമൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മനുഷ്യരുടെ വിവേകമില്ലത്ത ഇടപെടൽ അനുദിനം വന്യജീവികൾ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യപ്പെടുന്നു എന്ന് അദേഹം കൂട്ടിച്ചേർത്തു. വന്യജീവികളുടെ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ പറ്റി കുരേറ്റർ നന്ദൻ വിജയകുമാർ കുട്ടികൾക്ക് ക്ലാസ്സെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റ്, പ്രശസ്തി ഫലകവും സമ്മാനിച്ചു. സ്നെക്ക് പാർക് സി ഇ ഒ അവിനാഷ് ഗിരിജ, വെറ്ററിനറി ഓഫീസർ ഡോ വിമൽ രാജ്, കുറെട്ടർ നന്ദൻ വിജയകുമാർ, എജുകേഷൻ ഓഫീസർ റിയാസ് മാങ്ങാട്, ബയോളജിസ്റ്റ് ഉണ്ണികൃഷ്ണൻ, പി ആർ ഒ വിന്ധ്യാ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ദാമോദരൻ, ആർട്ടിസ്റ്റ് നമിത, നിമേശ്, എന്നിവർ പങ്കെടുത്തു.