കമ്പിൽ : വനിത ലീഗ് കൊളച്ചേരി പഞ്ചായത്ത് കൺവെൻഷൻ വനിത ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സാജിത ടീച്ചർ ഉദ്ഘടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ. താഹിറ അധ്യക്ഷയായിരുന്നു. മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഫ കോടിപ്പോയിൽ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എം. അബ്ദുൽ അസീസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, കെ. ഷാഹുൽ ഹമീദ്, മൊയ്‌ദു ഹാജി, ജാബിർ പാട്ടയം, എം അനീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഷമീമ ടി.വി സ്വാഗതവും കെ.വി അസ്മ നന്ദിയും പറഞ്ഞു. ഹരിത ജില്ലാ എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞടുക്കപ്പെട്ട ടി.പി ഫർഹാനയെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.
*കൊളച്ചേരി പഞ്ചായത്ത് വനിതാ ലീഗ് ഭാരവാഹികൾ :*
കെ. താഹിറ (പ്രഡിഡന്റ്), ടി.വി ഷമീമ (ജനറൽ സെക്രട്ടറി) അസ്മ കെ.വി (ട്രഷറർ), ഹസീന.പി, റഷീദ പാട്ടയം, കെ.സി ഫാസില, സമീറ സി.വി, (വൈസ് പ്രസിഡൻ്റുമാർ), റാസിന.എം, നാസിഫ പി.വി, സുമയ്യത്ത് എൻ.പി (ജോയിന്റ് സെക്രട്ടറിമാർ).