കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി കളിയാട്ട മഹോത്സവം ആരംഭിച്ചു
കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി കളിയാട്ട മഹോത്സവം ആരംഭിച്ചു. ഇന്നലെ കാവിൽ കയറൽ ചടങ്ങ് നടന്നു. 7 ന് ഞായറാഴ്ച പുലർച്ചെ ഗുളികൻ, പുതിയ ഭഗവതി, ഭദ്രകാളി എന്നി തെയ്യ കോലങ്ങൾ കെട്ടിയാടും. വൈകുന്നേരം 5 മണിക്ക് ഇളംകോലം രാത്രി 12 മണിക്ക് വീരൻ തിറ ഉണ്ടാകും. 8ന് തിങ്കളാഴ്ച പുലർച്ചെ കണ്ഠകർണൻ, വിഷ്ണു മുർത്തി, വസൂരിമാല, മൂത്തഭഗവതി എന്നി തെയ്യ കോലം അരങ്ങേറും, ഉച്ചയ്ക്ക് പാളത്തു കഴക പുരയിലേക്ക് തിടമ്പും തിരുവയുധവും തിരിച്ചു എഴുന്നള്ളിക്കുന്നതോടെ ഉത്സവത്തിന് സമാപനം കുറിക്കും.