ആംബുലൻസ് ഡ്രൈവറുടെ സമയോചിത ഇടപെടൽ അഭിഭാഷകൻ്റെയും കുടുംബത്തിൻ്റെയും ജീവൻ തിരിച്ചു കിട്ടി
കണ്ണൂർ: - ഇന്നലെ പുലർച്ചെ 2: 30 ന് ചാലയിൽ വെച്ച് അഭിഭാഷകനായ അഡ്വ ഗിരീഷും ഭാര്യ ഡോക്ടർ ഗ്രീഷ്മയും അവരുടെ മൂന്ന് കുട്ടികളുമായി ഏറണാകുളത്ത് നിന്നും തളിപ്പറമ്പിലേക്ക് യാത്ര ചെയ്യവേ കാർ പുലർച്ചെ അപകടത്തിൽ പെട്ട് റോഡിൽ കുട്ടികൾ അടക്കം ഗുരുതര പരിക്ക് പറ്റി കിടന്നപ്പോൾ യാദൃശ്ചികമായി AKG ഹോപ്പിറ്റലിലെ ആംബുലൻസുമായി ലതീഷ് അതുവഴി കടന്നു പോയപ്പോൾ അപകടത്തിൽ പെട്ടത് കാണുകയും അവിടെയുണ്ടായിരുന്ന നാട്ടുകാരുടെയും കൂടെ സഹായത്തോടെ എല്ലാവരെയും ആംബുലൻസിൽ കയറ്റി തൊട്ടടുത്തുള്ള മിംസ് ആശുപത്രിയിൽ എത്തിച്ച് പരിക്ക് പറ്റിയ എല്ലാവതടെയും ജീവൻ രക്ഷിക്കാൻ സാധിച്ചു. ആംബുലൻസ് ഡ്രൈവർ ചട്ടുകപ്പാറ സ്വദേശി ലതീഷ് സി യുടെ സമയോചിത ഇടപെടലാണ് ഒരു കുടുംബത്തെ തിരികെ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സഹായകരമായത്. ആശുപത്രിയിൽ എത്തിയ കാസർഗോഡ് ജില്ല ജഡ്ജി (പോക്സോ കോടതി) ശ്രി. സുരേഷ് കുമാർ ലതീഷിനെ നേരിട്ട് അഭിനന്ദിച്ചു. ഗിരീഷിൻ്റെ കുംബാംഗങ്ങളും സുഹൃത്തുക്കളും ലതീഷിനോടുള്ള കടപ്പാടും നന്ദിയും അറിയിച്ചു.