മഹല്ല് ഭാരവാഹികൾ ജാഗ്രതയോടെ പ്രവർത്തിക്കണം: തങ്ങൾ
കമ്പിൽ: വിവിധ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന ഭാരവാഹികൾ കൂടുതൽ ജാഗ്രതയോടെയും ഉത്തരവാദിത്വ ബോധത്തോടും കൂടി പ്രവർത്തിക്കണമെന്ന് സുന്നീ മാനേജ്മെൻറ് അസോസിയേഷൻ (SMA) സ്റ്റേറ്റ് ഉപാധ്യക്ഷൻ PMS തങ്ങൾ തൃശൂർ പറഞ്ഞു. SMA കമ്പിൽ മേഖലാ തൻ ളീo പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. ഭാരവാഹികൾ കൂടുതൽ എളിമയും ക്ഷമയും ഉള്ളവരായിരിക്കണം. ഇതിൻ്റെ അഭാവം പല മഹല്ലുകളിലും വിശ്വാസികൾക്കിടയിൽ ഛിദ്രതയും അനൈക്യവും ഉണ്ടാകാൻ കാരണമാകുന്നുണ്ട്. ദീനീ സേവകരായ മുൻഗാമികളെ പഠിച്ചെടുക്കാനും അവരെ മാതൃകയാക്കാനും തയ്യാറാകണം. മാറി വരുന്ന സാഹചര്യങ്ങളിൽ പൊതു സമൂഹത്തിനാവശ്യമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നും തങ്ങൾ പറഞ്ഞു. സുബൈർ സഅദിയുടെ അദ്യക്ഷതയിൽ അബ്ദുൽ സമദ് ബാഖവി ഉദ്ഘാടനം ചെയ്തു. പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ, സി കെ എം അശ്റഫ് മൗലവി, നാസർ ഏഴര വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. കെ പി മുത്തുക്കോയ തങ്ങൾ, മിദ് ലാജ് സഖാഫി, ഹസൻ സഅദി, അബ്ദുൽ റഹീം ബാഖവി, അംജദ് മാസ്റ്റർ പ്രസംഗിച്ചു. ശംസുദ്ധീൻ മാസ്റ്റർ സ്വാഗതവും ശഹീർ അമാനി നന്ദിയും പറഞ്ഞു.