കണ്ണൂർ: കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോൺ വാർഷിക കൗൺസിൽ പ്രസിഡണ്ട് സയ്യിദ് മുത്തു തങ്ങളുടെ അധ്യക്ഷതയിൽ ജില്ലാ സംയുക്ത ജമാഅത്ത് നായിബ് ഖാസി കെ എം അബ്ദുള്ളക്കുട്ടി ബാഖവി മഖ്ദൂമി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി പി അബ്ദുൽ ഗഫൂർ ഹാജി സംഘടനാ റിപ്പോർട്ടും പി കെ അബ്ദുൽ സലാം ഹാജി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
"പ്രവർത്തകന്റെ പാഥേയം രാഷ്ട്രീയ പഠനം" എന്നീ വിഷയങ്ങൾ ജില്ലാ ഉപാധ്യക്ഷൻ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി അവതരിപ്പിച്ചു.
ജില്ലാ ആർ ഡി ചീഫ് അലി മൊഗ്രാൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അബ്ദുൽ ഗഫൂർ ഹാജി സ്വാഗതവും മുഹമ്മദ് കുഞ്ഞി മൗലവി നന്ദിയും പറഞ്ഞു.
*ഭാരവാഹികൾ* സയ്യിദ് മുത്തുക്കോയ തങ്ങൾ (പ്രസിഡണ്ട്), പി അബ്ദുൽ ഗഫൂർ ഹാജി (ജനറൽ സെക്രട്ടറി) ,പി കെ അബ്ദുസ്സലാം ഹാജി (ഫിനാൻസ് സെക്രട്ടറി), വൈസ് പ്രസിഡന്റുമാർ പി കെ വി അലി ഹസൻ മൗലവി (അഡ്മിനിസ്ട്രേറ്റീവ്), പി പി ബഷീർ മുസ്ല്യാർ (സംഘടനാ കാര്യം), പി അബ്ദുസമദ് ബാഖവി (ദഅവ) അബ്ദുറഹ്മാൻ ഹാജി (ക്ഷേമകാര്യം),
സെക്രട്ടറിമാർ മുഹമ്മദ് കുഞ്ഞി മൗലവി (അഡ്മിനിസ്ട്രേറ്റീവ്), പി കെ അബ്ദുറഹ്മാൻ മാസ്റ്റർ (സംഘടനാ കാര്യം), പി മുഹമ്മദ് ഇഖ്ബാൽ ബാഖവി (ദഅവ & മീഡിയ), അബ്ദുന്നാസിർ മദനി (ക്ഷേമകാര്യം).