ചേലേരിയിൽ ജോലിക്കിടെ ടെറസില്‍നിന്നു വീണ് തൊഴിലാളി മരിച്ചു

കയ്യങ്കോട്:- വീടിന്റെ ടെറസില്‍നിന്നു വീണ് തൊഴിലാളി മരണപെട്ടു . ചേലേരി കയ്യങ്കോട് ആയികുന്നുന്മേല്‍ കെ സി ഹക്കീം ആണ് മരണപ്പെട്ടത്. 46 വയസ്സായിരുന്നു.

ഇന്നലെ വൈകുന്നേരമാണ്  സംഭവം. ജോലിക്കിടെ അബദ്ധത്തില്‍ താഴെ വീണ ഹക്കീമിനെ ഉടനെ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല.

പരേതനായ കാദര്‍കുട്ടിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: ഖൈറുന്നിസ.

മക്കള്‍ :- ആമിദ്, ഉമൈദ്, മുഹമ്മദ്.സഹോദരങ്ങള്‍ :- ഇബ്‌റാഹീം, മജീദ്, നൂറുദ്ദീന്‍.

മയ്യില്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം  ബന്ധുക്കള്‍ക്ക് കൈമാറും.

Previous Post Next Post