പ്രചരണ ബോർഡുകൾ നശിപ്പിച്ചു
പള്ളിപ്പറമ്പ: കൊളച്ചേരി എ പി സ്റ്റോർ ഭാഗങ്ങളിൽ സ്ഥാപിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: വി.പി അബ്ദുൽ റഷീദിൻ്റെ പ്രചരണ ബോർഡുകൾ നശിപിച്ച നിലയിൽ കണ്ടെത്തി. തികച്ചും സമാധാനപരമായി മുന്നോട്ട് പോകുന്ന പ്രദേശത്ത് കരുതിക്കൂട്ടി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ യുഡിഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ശക്തമായ ഭാഷയിൽ പ്രതിഷേധിക്കുകയും നടപടിയെടുക്കാൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.