മയ്യിൽ:- മലപ്പട്ടം-മയ്യിൽ റോഡിൽ എട്ടേയാറിൽ അജ്ഞാത വാഹനമിടിച്ച് ചെങ്കൽ ക്വാറി ഉടമ മരിച്ചു. എട്ടേയാറിലെ റിട്ട. അധ്യാപകൻ എം.കെ പുരുഷോത്തമൻ മാസ്റ്ററുടെ മകൻ ലതീഷ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെ യായിരുന്നു അപകടം.
സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടന്ന് വരുന്നതിനിടെ വീടിന് മുന്നിൽ വച്ച് എതിരേ വന്ന വാഹനമിടിക്കുക യായിരുന്നുവെന്ന് പറയുന്നു. സമീപവാസികൾ ഉടൻ മയ്യിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകട ത്തിനിടയാക്കിയ വാഹനം നിർത്താതെ പോയി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.