നാറാത്ത് :- വിഷു ആഘോഷങ്ങളുടെ ഭാഗമായി ഭാരതി സാംസ്കാരിക സമിതി ചിദഗ്നിയുമായി സഹകരിച്ചു നടത്തിയ ജില്ലാ തല ചിത്രരചനാ മത്സരം ശിവാനി ഉൽഘാടനം ചെയ്തു. പെൻസിൽ ,വാട്ടർ കളർ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.
ശ്രീകൃഷ്ണന്റെ ബാല്യകാലത്തെ ആസ്പദമാക്കി നടത്തിയ രചനാ മത്സരത്തിനു കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ, ഗോപിക. എൻ ,അനാമിക പി.വി ,പ്രശാന്തൻ സി.വി ,ഷീജ. സി, ഏകനാഥ് എം ടി നേതൃത്വം നൽകി.