വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു


കൊളച്ചേരി :-
പെരുമാച്ചേരിയിൽ വച്ച് കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുച്ചേരിയിലെ പുതിയകാവിൽ രയരോത്ത് ഹൗസിൽ (കോറോത്ത് ഹൗസ് )  സജയ് പി ആർ (44 )  മരണപ്പെട്ടു.

പരേതനായ നാരായണൻ, ശാന്ത ദമ്പതികളുടെ മകനാണ്.അവിവാഹിതനാണ്. സജിത്ത് പി ആർ, സായി ചന്ദ്രൻ എന്നിവർ സഹോദരങ്ങളാണ്.

മാർച്ച് 29 ന് പെരുമാച്ചേരിയിൽ വച്ച് ഓട്ടോ തട്ടിയാണ് അപകടം സംഭവിച്ചത് .തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

 കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഉച്ചയ്ക്ക് ശേഷം സംസ്കാരം നടക്കും.

Previous Post Next Post