റമദാനില്‍ ആശ്വാസമായി ഡ്രോപ്സിന്റെ കഞ്ഞി വിതരണം
പാമ്പുരുത്തി: വിശുദ്ധ റമദാനില്‍ കുടുംബങ്ങള്‍ക്ക് ആശ്വാസമായി ഡ്രോപ്സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കഞ്ഞി വിതരണം തുടങ്ങി. മുഹിയദ്ധീന്‍ മസ്ജിദ് ഇമാം അമീര്‍ ദാരിമിയുടെ പ്രാര്‍ഥനയോടെ ഡ്രോപ്സ് കണ്‍വീനര്‍ കെ പി മുസ്തഫ കഞ്ഞി വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് മുസ്തഫ പാറേത്ത്, പ്രസിഡന്റ് എം അബൂബക്കര്‍, സിദ്ദീഖ് പാലങ്ങാട്ട്, എം റാസിഖ്, എം, വി കെ ഷമീം, കെ വി അസീബ്, സെക്രട്ടറി അബ്ദുല്‍ കലാം മൗലവി, മൊയ്തീന്, ടി മുഹമ്മദ്, കെ പി ആലി തുടങ്ങിയവര്‍ പങ്കെടുത്തു. പാമ്പുരുത്തിയിലെ എല്ലാ വീട്ടുകാര്‍ക്കും റമദാനിലെ എല്ലാ ദിവസവും വൈകീട്ട് കഞ്ഞി വിതരണം ഉണ്ടായിരിക്കും. മൂന്നു വര്‍ഷം മുമ്പ് ഡ്രോപ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയ പദ്ധതി കഴിഞ്ഞ തവണ കൊവിഡ് നിയന്ത്രണം കാരണം നടത്താന്‍ കഴിഞ്ഞിരുന്നില്ല.