യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി


കൊളച്ചേരി: പാനൂരിൽ കൊല്ലപ്പെട്ട മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരി മുക്കിൽ നിന്നും കമ്പിൽ ബസാറിലേക്ക് പ്രതിഷേധ പ്രകടനം നടത്തി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് കെ.കെ മുസ്തഫ, യു ഡി എഫ് ചെയർമാൻ കെ.എം ശിവദാസൻ, കൺവീനർ എം അബ്ദുൽ അസീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, കെ.ബാല സുബ്രഹ്മണ്യൻ, പ്രേമാനന്ദൻ ചേലേരി, ശ്രീധരൻ മാസ്റ്റർ, കെ.ശാഹുൽ ഹമീദ്, എം.കെ മൊയ്തു ഹാജി, കെ മുഹമ്മദ് കുട്ടിഹാജി, മൻസൂർ പാമ്പുരുത്തി, ജാബിർ പാട്ടയം, സലാം കമ്പിൽ, നിസാർ കമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കമ്പിൽ ടൗണിൽ പൊതുയോഗവും നടത്തി


Previous Post Next Post