കണ്ണൂർ :- കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകൻ വെട്ടേറ്റു മരിച്ചു. കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ ചൊക്ലി പുല്ലൂക്കര സ്വദേശി മന്‍സൂര്‍(22)ആണ് മരിച്ചത്.
സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു.ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.