സഹോദരങ്ങളെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ


മയ്യിൽ:  സഹോദരങ്ങളെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ. നാറാത്ത് ഓണപ്പറമ്പിലെ വ്യാപാരി ഓണപ്പറമ്പിലെ വാസു (62) വിനെയാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതും പന്ത്രണ്ടും വയസുള്ള സഹോദരങ്ങളായ പെൺകുട്ടികളെയാണ് പീഡിപ്പിച്ചത്. മിഠായി നൽകി പ്രലോഭിപ്പിച്ച് കടയിൽ വച്ച് പീഡിപ്പിച്ചതായാണ് പരാതി. ഒമ്പത്കാരി അമ്മയെ വിവരമറിയിച്ചതിനെ തുടർന്ന് മയ്യിൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് മൊഴി യെടുക്കുന്നതിനിടെയാണ് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചതായും വ്യക്തമായത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Previous Post Next Post