കോവിഡ്വാക്സിൻ വിതരണത്തിലെ കേന്ദ്രനയം തിരുത്തുക വാക്സിൻ സൗജന്യമായി നൽകുക വാക്സിൻ ചാലഞ്ച് വിജയിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ്റെ നേതൃത്വത്തിൽ കണ്ണൂർ, മട്ടന്നൂർ ,പയ്യന്നൂർ ,തലശേരി ,തളിപറമ്പ് ,ഇരിക്കൂർ ,കൂത്ത്പറമ്പ് എന്നിവിടങ്ങളിലെ KWA ഓഫീസുകൾക്ക് മുന്നിൽ കൂട്ടായ്മ സംഘടിപ്പിച്ചു.
മട്ടന്നൂരിൽ ഷനിൽ, പയ്യന്നൂരിൽ കെ.ബിജു, തളിപറമ്പ് ടി.രമേശൻ, ഇരിക്കൂർ ഇടയത്ത് മോഹനൻ ,തലശേരി എൻ.സുബീഷ്, കൂത്ത്പറമ്പ് എൻ.കെ. വിനീഷ് എന്നിവർ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന കൂട്ടായ്മ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ടി.രമണി ഉദ്ഘാടനം ചെയ്തു. എം.ശ്രീധരൻ ,കെ ജി മനോജ് കുമാർ ,കെ.പ്രശാന്ത് പ്രസംഗിച്ചു.